
അങ്കമാലി: തിരുവനന്തപുരം സാങ്കേതിക സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ യൂണിവേഴ്സിറ്റി ലെവൽ വടംവലി മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജ് സ്വർണമെഡലും പെൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളി മെഡലും നേടി. പുരുഷ വിഭാഗത്തിൽ നിന്ന് ഫിസാറ്റിലെ ആറു വിദ്യാർത്ഥികളെയും വനിതാ വിഭാഗത്തിൽ നിന്ന് അഞ്ചു വിദ്യാത്ഥിനികളെയും സാങ്കേതിക സർവകലാശാല ടീം ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. തിരുവനന്തപുരം സാങ്കേതിക സർവകലാശാല ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ.രമേഷ് കുമാർ വിജയികൾക്കുള്ള മെഡലുകളും ട്രോഫിയും വിതരണം ചെയ്തു. എസ്.സമ്പത്ത്, എം.എസ് സൈഫുദ്ധിൻ, ടി.എസ്.അമൽ ദേവ്, നിത വിജോയ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |