
കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹത്തിന് നേതൃത്വം നൽകിയ സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹിം എം.പി എന്നിവർക്കെതിരെയും പോക്‌സോ വകുപ്പുകൾ ചുമത്തണമെന്നും സംഭവത്തിലെ ഗൂഢാലോചന ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും വിവാഹം നടത്തിക്കൊടുക്കരുതെന്നും ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് വി.എച്ച്.പി പരാതി നൽകിയിരുന്നു. രാഷ്ട്രീയലക്ഷ്യങ്ങളും ജിഹാദ് ഇടപാടുകളും സാമ്പത്തിക ഇടപാടുകളും വ്യാജരേഖാ നിർമ്മാണവും അന്വേഷണപരിധിയിൽപ്പെടുത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറൽ സെക്രട്ടറി അഡ്വ.അനിൽ വിളയിലും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |