
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഏറ്റുമാനൂർ ക്യാമ്പസിൽ പി. ജി. ഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്മെന്റിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
സ്പാ മാനേജ്മെന്റുമായി ബന്ധപ്പെട്ട തിയറി, പ്രായോഗിക പരിശീലനങ്ങളാണ് കോഴ്സിന്റെ പ്രധാന ആകർഷണം. രണ്ടാം സെമസ്റ്ററിലെ മൂന്നു മാസം പ്രമുഖ സ്ഥാപനങ്ങളിൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഉണ്ടാകും.
അംഗീകൃത ബി.എ.എം.എസ്. ബിരുദവും സംസ്ഥാനത്തെ കൗൺസിൽ/ബോർഡിൽ നിന്ന് സ്ഥിരം രജിസ്‌ട്രേഷനും നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35 വയസ്.
16ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.ssus.ac.in, ഫോൺ: 0481-2536557.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |