48 D 10 HR 28 MIN
Last Updated: 12 April, 2026 | 6:28 PM IST
പെരുമ്പാവൂർ: തൃശൂർ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച സുരേഷ് ഗൗരിയുടെ രമ്യമീ ജീവിതം എന്ന പുസ്തകം പ്രകാശനം ചെയ്തു. കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ ലൈബ്രേറിയൻ പ്രിയ സദാനന്ദന് കോപ്പി നൽകി ഡോ. കെ.എൻ ഉണ്ണിക്കൃഷ്ണൻ പ്രകാശനകർമ്മം നിർവഹിച്ചു. ചടങ്ങിൽ ഡോ. കെ.ആർ. പ്രവീൺ, അജിത് വെങ്ങോല എന്നിവർ പുസ്തക പരിചയം നടത്തി. എസ്. ജെ. ജയിംസ്, സുനിൽ മാളിയേക്കൽ, സി. പി. അലിയാർ, സുരേഷ് ഗൗരി, സജി വട്ടോലി, വി. ജെ. പോൾ എന്നിവർ സംസാരിച്ചു.
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ