
കൊച്ചി: ലോഗോസ് ബൈബിൾ ക്വിസ് 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി പാലാരിവട്ടം പി.ഒ.സിയിൽ രജത ജൂബിലി ആഘോഷം സംഘടിപ്പിച്ചു. കെ.സി.ബി.സി ബൈബിൾ സൊസൈറ്റി മുൻ ചെയർമാൻ മാർ ജി. പുന്നക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. ബൈബിൾ സൊസൈറ്റി ചെയർമാൻ മാർ ജെ. പുളിക്കൽ അദ്ധ്യക്ഷനായി. ലോഗോസ് ബൈബിൾ ക്വിസ് ജൂബിലി സ്മരണികയായ 'ലോഗോസ് 2025' ജസ്റ്റിസ് കുര്യൻ ജോസഫിന് നൽകി ബിഷപ്പ് ജോസ് പുളിക്കൽ പ്രകാശനം ചെയ്തു. തപാൽ സ്റ്റാമ്പിന്റെ പ്രകാശനം ഫാ ജോർജ് പുന്നക്കോട്ടിൽ നിർവഹിച്ചു. ലോഗോസ് ക്വിസ് പരീക്ഷയിൽ പങ്കെടുത്ത 138 പേരെ ചടങ്ങിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |