SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.59 PM IST

ഫേസ്ബുക്കിലെ പരസ്യം വിശ്വസിച്ച ദമ്പതികൾക്ക് 33.35 ലക്ഷം നഷ്ടപ്പെട്ടു

Increase Font Size Decrease Font Size Print Page
f

കൊച്ചി: ഫേസ്ബുക്ക് പരസ്യത്തിൽ വിശ്വസിച്ച് ഓൺലൈൻ ഷെയർ ട്രേഡിംഗിൽ പണം മുടക്കിയ റിട്ട. ബാങ്ക് ജീവനക്കാരനും ഭാര്യക്കും 33.35 ലക്ഷം രൂപ നഷ്ടമായി. എളമക്കര പുതുക്കലവട്ടം സ്വദേശിയായ 67കാരനാണ് തട്ടിപ്പിനിരയായത്. ഓൺലൈൻ ഷെയർ ട്രേഡിംഗിൽ പണം മുടക്കിയാൽ വലിയ ലാഭം കൊയ്യാമെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ പരസ്യം. പോസ്റ്റിലെ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ഒരു വാട്സാപ്പ് നമ്പരിലേക്കാണ് എത്തിയത്. തുടർന്ന് ഓഹരിക്കച്ചവടത്തിലെ സാധ്യതകളെക്കുറിച്ചുള്ള മോഹനവാഗ്ദാനങ്ങൾ നൽകി ഇദ്ദേഹത്തെ ‘കെ വൺ വെൽത്ത് ഫോർ ഗുഡ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാക്കി.

ഫെബ്രുവരി 2 മുതൽ ഏപ്രിൽ 7 വരെ വിവിധ കാലയളവുകളിലായി ഏഴ് തവണയായാണ് 33.35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുത്തത്. ഭാര്യയുടെ സമ്പാദ്യം കൂടി ഉൾപ്പെടുത്തിയാണ് തുക കൈമാറിയത്. ലാഭം ലഭിക്കുന്നതായി വിശ്വസിപ്പിക്കുന്ന വ്യാജ രേഖകൾ ഇതിനിടെ സംഘം അയച്ചു നൽകിയിരുന്നു. തുടർന്ന് മുടക്കുമുതലും ലാഭവും പിൻവലിക്കാൻ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. പരാതിയെത്തുടർന്ന് എളമക്കര പൊലീസ് കേസെടുത്തു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.