മൂവാറ്റുപുഴ: കുടിവെള്ള പദ്ധതിയുടെ നിർമാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ ആക്രി വ്യാപാരിയെ അടക്കം 15 പേരെ മൂവാറ്റുപുഴ പൊലീസ് പിടികൂടി. ഇതിൽ പ്രായപൂർത്തിയായ നാല് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശേഷിക്കുന്നവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. ആർഭാടത്തിന് പണം കണ്ടെത്താനാണ് സാമഗ്രികൾ നിർമ്മാണ സ്ഥലത്ത് നിന്ന് മോഷ്ടിച്ചത്.
ആക്രി വ്യാപാരി ഇവരിൽ നിന്ന് വില കുറച്ച് സാധനങ്ങൾ വാങ്ങി. സീൽ പൊട്ടിക്കാത്ത ഷട്ടറുകളുൾപ്പെടെയുള്ള മോഷണ വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു. എട്ടുമാസമായി നിർമ്മാണം നിറുത്തി വച്ചിരുന്ന വാളകം, പൊട്ടുമുകൾ കുടിവെള്ള പദ്ധതിയുടെ സാമഗ്രികളാണ് കവർന്നത്. കേസിലുള്ളവരേറെയും വാളകത്തും പരിസരത്തുമുള്ളവരാണ്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മോഷണം സംബന്ധിച്ച് വിവരം ലഭിക്കുന്നത്. പഞ്ചായത്തിലെ വിവിധ ക്ഷേത്രങ്ങളിലും കവർച്ച നടന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |