കൊച്ചി: ഇടപ്പള്ളി കീഹോൾ ക്ലിനിക്കിന്റെ ഭാഗമായ ഡി.പി ഡയഗ്‌നോസ്റ്റിക്‌സിൽ അത്യാധുനിക ഡി.എൻ.എ ടെസ്റ്റിംഗ് സേവനങ്ങൾ ആരംഭിച്ചു. രോഗങ്ങൾ പ്രകടമാകുന്നതിന് മുൻപ് സാദ്ധ്യതകൾ കണ്ടെത്തി മുൻകരുതലെടുക്കാൻ സഹായിക്കുന്ന പ്രിവന്റീവ് ജെനറ്റിക് ടെസ്റ്റിംഗാണ് ഇവിടെ ലഭ്യമാകുന്നത്.
പ്രമേഹം, കാൻസർ, ഹൃദ്രോഗങ്ങൾ, നാഡീവ്യൂഹ സംബന്ധമായ അസുഖങ്ങൾ, മാനസിക രോഗങ്ങൾ തുടങ്ങിയവ മുൻകൂട്ടി തിരിച്ചറിയാൻ ഈ പരിശോധനയിലൂടെ സാധിക്കും. ഉമിനീർ, രക്തം എന്നിവ ഉപയോഗിച്ചാണ് പരിശോധനയെന്ന് കീഹോൾ ക്ലിനിക്ക് എം.ഡി ഡോ. ആർ. പത്മകുമാർ പറഞ്ഞു. ഡോ. എ. ഗോവിന്ദറാവു, ഡോ. വരുൺ ശർമ, പ്രേമ്‌ന സുബിൻ എന്നിവർ സംസാരിച്ചു. ഒറിസൺ ഫ്രാൻസിസ്, അനന്യ, ഡോ. റിസൺ രാജൻ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |