SignIn
Kerala Kaumudi Online
Wednesday, 29 April 2026 3.35 AM IST

പാൽവില വർദ്ധിപ്പിച്ചിട്ടും രക്ഷയില്ലാതെ ക്ഷീരകർഷകർ

Increase Font Size Decrease Font Size Print Page
milk

കൊ​ച്ചി​:​ ​മി​ൽ​മ​യു​ടെ​ ​ഷെ​ഡ്യൂ​ൾ​ ​സം​വി​ധാ​നം​ ​(​വി​ല​ ​നി​ശ്ച​യി​ക്കു​ന്ന​ ​ചാ​ർ​ട്ട്)​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പു​ന​:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​വു​മാ​യി​ ​ക്ഷീ​ര​ക​‍​ർ​ഷ​ക​ർ.​ ​നാ​ല് ​രൂ​പ​ ​വി​ല​ ​കൂ​ട്ടി​യ​തു​കൊ​ണ്ടു​മാ​ത്രം​ ​വ​രു​മാ​ന​വും​ ​ഉ​ത്പാ​ദ​ന​ ​ചെ​ല​വും​ ​ത​മ്മി​ൽ​ ​പൊ​രു​ത്ത​പ്പെ​ടി​ല്ലെ​ന്നും​ ​പാ​ലി​ന്റെ​ ​സം​ഭ​ര​ണ​ത്തി​ൽ​ ​മി​ൽ​മ​യു​ടെ​ ​അ​ശാ​സ്ത്രീ​യ​മാ​യ​ ​ഷെ​ഡ്യൂ​ൾ​ ​സം​വി​ധാ​നം​ ​പു​ന​:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു​മാ​ണ് ​ആ​വ​ശ്യം.
മി​ൽ​മ​യു​ടെ​ ​സം​ഭ​ര​ണ​ ​ഷെ​ഡ്യൂ​ൾ​ ​പ്ര​കാ​രം​ ​ഒ​രു​ ​ലി​റ്റ​റി​ൽ​ 3.7​ ​മി​ല്ലി​ ​ലി​റ്റ​ർ​ ​കൊ​ഴു​പ്പും​ 8.5​മി​ല്ലി​ ​ലി​റ്റ​ർ​ ​എ​സ്.​എ​ൻ.​എ​ഫും​ ​(​ ​ഖ​ര​പ​ദാ​ർ​ത്ഥ​ങ്ങ​ൾ​)​ ​ഉ​ണ്ടാ​വ​ണം.​ ​കേ​ര​ള​ത്തി​ൽ​ ​ല​ഭ്യ​മാ​യ​ ​കാ​ലി​ത്തീ​റ്റ​യു​ടെ​ ​ഗു​ണ​നി​ല​മി​ല്ലാ​യ്മ​യും​ ​പ​ച്ച​പ്പു​ല്ലി​ന്റെ​യും​ ​മ​റ്റ് ​സ​മീ​കൃ​താ​ഹാ​ര​ത്തി​ന്റെ​യും​ ​അ​ഭാ​വ​വും​ ​കാ​ര​ണം​ ​ഈ​ ​കൊ​ഴു​പ്പും​ ​എ​സ്.​എ​ൻ.​എ​ഫും​ ​ഉ​ള്ള​ ​പാ​ൽ​ ​ഉ​ത്പാ​ദി​പ്പി​ക്കാ​നാ​വി​ല്ല.​ ​എ​ന്നാ​ൽ​ ​ഉ​ള്ള​ ​കൊ​ഴു​പ്പ് ​കൃ​ത്രി​മ​മാ​യി​ ​നീ​ക്കം​ ​ചെ​യ്ത​ ​പാ​ലാ​ണ് ​മി​ൽ​മ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ന​ൽ​കു​ന്ന​ത്.​ ​ഇ​തി​നി​ട​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ചൂ​ഷ​ണ​ത്തി​ൽ​ ​ബ​ലി​യാ​ടാ​കു​ന്ന​തും​ ​ക​ർ​ഷ​ക​രാ​ണ്.​ ​ഇ​പ്പോ​ൾ​ 4​ ​രൂ​പ​ ​വ​ർ​ദ്ധി​പ്പി​ച്ചാ​ലും​ ​ക​ർ​ഷ​ക​ർ​ക്ക് ​കി​ട്ടു​ന്ന​ ​പ​ര​മാ​വ​ധി​ ​വി​ല​ ​ലി​റ്റ​റി​ന് 46​ ​രൂ​പ​യാ​യി​രി​ക്കു​മെ​ന്നും​ ​അ​വ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സബ്സി‌ഡിയിലും കുറവ്

വില വർദ്ധനവ് ഉണ്ടാകുമെന്ന് മുൻകൂട്ടി മനസിലാക്കിയ കാലിത്തീറ്റ കമ്പനി കഴിഞ്ഞ ഒന്നര വർഷത്തിനിടെ മൂന്നുതവണകളിലായി ഒരു കിലോ കാലിത്തീറ്റയ്ക്ക് 1.50 രൂപ വീതം വർദ്ധിപ്പിച്ചു. മുൻകാലങ്ങളിൽ വേനൽക്കാലത്ത് പാൽ ഉത്പാദനം കുറയുമ്പോൾ ലിറ്ററിന് 8 രൂപ നിരക്കിൽ കർഷകർക്ക് സബ്സിഡി നൽകുമായിരുന്നു. എന്നാൽ ഈ വർഷം ഇതുവരെ ലഭിച്ചത് വെറും 1രൂപ മാത്രമാണ്.

കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിലെ കറവപശുക്കളുടെ എണ്ണം 13 ലക്ഷത്തിൽ നിന്ന് 9 ലക്ഷമായി ചുരുങ്ങി. അതേസമയം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എല്ലാ വർഷവും കറവപശുവിതരണം, കാലിത്തീറ്റ സബ്സിഡി, കന്നുകുട്ടി പരിപാലനം, കന്നുകുട്ടി വിതരണം എന്നൊക്കെ പേരിട്ട് കോടികൾ ചെലവഴിക്കുന്നുമുണ്ട്. പദ്ധതി പലതുണ്ടായിട്ടും യഥാർത്ഥ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന് ക്ഷീരകർഷകർ പറയുന്നു.

കടുത്ത വേനലിനെ പ്രതിരോധിക്കാനാവാതെ കറവ പശുക്കൾക്ക് അകിടുവീക്കം പോലുള്ള പകർച്ചവ്യാധികൾ പിടിപെടുകയോ മരണപ്പെടുകയോ ചെയ്യുന്നു

പകർച്ചവ്യാധികൾക്കുള്ള മരുന്നിന്റെ വിലയും കുതിച്ചുയരുകയാണ്.

സംസ്ഥാനത്തെ ക്ഷീരവ്യവസായം പൂർണമായും നിലച്ചുപോകുന്ന അവസ്ഥയിലാണ്. നിലവിലുള്ള ചെറുകിട കർഷകർകൂടി ഈ രംഗം വിട്ടൊഴിഞ്ഞാൽ ഏതാനും ഫാമുകളിൽ മാത്രമായി പാൽ ഉത്പാദനം ചുരുങ്ങും. അതോടെ സംസ്ഥാനത്തേക്ക് കൃത്രിമപാലിന്റെ ഒഴുക്ക് വർദ്ധിക്കുകയും കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.

ഡോ.കെ.സോമൻ

ചെയർമാൻ

ക്ഷീരവ്യവസായ സഹകരണസംഘം കൺസോർഷ്യം

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.