തൃപ്പൂണിത്തുറ: ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ സംഘടിപ്പിച്ച മനീഷ വിസ്ഡം സ്കോളർഷിപ്പ് പരീക്ഷയുടെ ഒന്നാം ഘട്ടം പൂർത്തിയായി ഫലം പ്രസിദ്ധീകരിച്ചു. ആദ്യ ഘട്ടത്തിൽ 85 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് രണ്ടാംഘട്ട പരീക്ഷയിൽ പങ്കെടുക്കാം. രണ്ടാംഘട്ട പരീക്ഷ മേയ് 17ന് നടക്കും. എറണാകുളം ജില്ലയിലെ ഒൻപത് യൂണിയൻ തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഒരു കേന്ദ്രം മാത്രമായിരിക്കും. പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരിട്ട് അറിയിക്കും. വിദ്യാർത്ഥികൾ രാവിലെ 10 മണിക്ക് ഹാളിൽ എത്തിച്ചേരണം. പരീക്ഷ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12 മണിവരെയാണെന്നും എസ്.എൻ.പി.സി കണയന്നൂർ സെക്രട്ടറി പൊന്നുരുന്നി ഉമേശ്വരൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |