
അങ്കമാലി: നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽ പാർട്ടിയുടെ മൂന്ന് സ്ഥാനാർത്ഥികൾ വിജയിച്ചതിലും ബംഗാൾ, പുതുച്ചേരി, അസാം എന്നിവിടങ്ങളിലെ ഉജ്വല നേട്ടത്തിലും ആഹ്ലാദം പ്രകടിപ്പിച്ച് ബി.ജെ.പി അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. അങ്കമാലി മണ്ഡലം പ്രസിഡന്റ് രാഹുൽ പാറക്കടവ്, ജില്ലാ സെക്രട്ടറി എൻ. മനോജ്, കെ.വി. ബിന്ദു, അഡ്വ. വി.എൻ. സുഭാഷ്, എ.വി. രഘു, ടി.ആർ. ബിജു, കെ.എസ്. സുപ്രിയ, സന്ദീപ് ശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
