SignIn
Kerala Kaumudi Online
Monday, 18 May 2026 5.00 AM IST

എസ്.എസ്.പി.സി മെമ്പർഷിപ്പ് ക്യാമ്പയിൻ

spc

ഏലൂർ: സ്‌റ്റേറ്റ് സർവീസ് പെൻഷണേഴ്സ് കൗൺസിൽ മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ഏലൂർ ഫാക്ട് ഈസ്റ്റേൺ സ്കൂളിൽ നടന്നു. എസ്.എസ്.പി.സി ജില്ലാ സെക്രട്ടറി സി.എ. കുമാരി ആദ്യ മെമ്പർഷിപ്പ് എ.കെ. വാസന്തിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശശിധരൻ കല്ലേരി, ജില്ലാ കമ്മിറ്റിഅംഗം വി.ഡി. സുരേഷ്, സി.വി. സുരേഷ്, എസ്. ശശികല, ജെ. രജിനി എന്നിവർ പങ്കെടുത്തു.

പുതിയ സർക്കാരിന് ആശംസകൾ നേരുന്നതിനൊപ്പം മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുന്നതിലും പെൻഷൻ പരിഷ്‌കരണ നടപടികൾ ത്വരിതപ്പെടുത്തുന്നതിലും പ്രത്യേകം ശ്രദ്ധ പതിപ്പിക്കണമെന്ന് നിയുക്ത സർക്കാരിനോട് എസ്.എസ്.പി.സി ജില്ലാ ഘടകം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL