SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.01 AM IST

നിത്യം ഹരിതം ഗാനസന്ധ്യ 30ന്

prem

കൊച്ചി: പ്രേംനസീറിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരള ഫൈൻ ആർട്സ് സൊസൈറ്റി ഗാനസന്ധ്യ സംഘടിപ്പിക്കും. 30ന് വൈകിട്ട് 6ന് ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടക്കുന്ന നിത്യം ഹരിതം പരിപാടിയിൽ പ്രവേശനം സൗജന്യമാണ്. പ്രേംനസീറിന്റെ ഓർമ്മകൾ പുതുക്കുന്ന പരിപാടിയിൽ പ്രമുഖർ പങ്കെടുക്കും.

പ്രേംനസീർ ചിത്രങ്ങളിലെ തിരഞ്ഞെടുത്ത ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയാണ് ഗാനസന്ധ്യ ഒരുക്കുന്നത്. സിനിമ, പിന്നണി, സ്റ്റേജുകളിലെ ഗായകരും വിവിധ ടി.വി. ഷോകളിലൂടെ ശ്രദ്ധേയരായവരുമായ സംഗീത, ഗൗരി, സംയുക്ത, ആഷ, ബൽറാം, ശ്യാം, യഹിയ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PREMNAZEER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL