
കളമശേരി: കളമശേരി നഗരസഭയിലെ നവീകരിച്ച എ.സി ടൗൺഹാൾ, മൾട്ടി പർപ്പസ് സ്റ്റേഡിയത്തിലെ പാർക്ക് ആൻഡ് ടർഫ്, ആധുനിക ജിം എന്നിവയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് കളമശേരി ടൗൺ ഹാളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ഇ.അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ മുഹമ്മദ് ഷിയാസ്, അൻവർ സാദത്ത്, ടി.ജെ. വിനോദ്, ഉമ തോമസ്, ചെയർപേഴ്സൺ ജമാൽ മണക്കാടൻ തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |