SignIn
Kerala Kaumudi Online
Saturday, 04 July 2026 2.34 AM IST

വൃദ്ധയുടെ മാല പൊട്ടിച്ചക്കേസ്: കാപ്പ പ്രതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

sinu

വെഞ്ഞാറമൂട്: വൃദ്ധയുടെ ഒന്നേമുക്കാൽ പവന്റെ മാലയും താലിയും പൊട്ടിച്ചെടുത്ത കേസിൽ രണ്ടുപേരെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു.നെയ്യാറ്റിൻകര പെരുമ്പഴുതൂർ തൊഴുക്കൽ തൈത്തോട്ടം സാജൻ നിവാസിൽ സാജൻ (29),പുളിമാത്ത് വില്ലേജിൽ കാരേറ്റ് മാടൻവിള വീട്ടിൽ സിനു (25) എന്നിവരാണ് വെഞ്ഞാറമൂട് പൊലീസിന്റെ പിടിയിലായത്.

വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സാജൻ,കാപ്പ നിയമപ്രകാരം ജയിൽശിക്ഷ അനുഭവിച്ച് അടുത്തിടെയാണ് പുറത്തിറങ്ങിയത്.കഴിഞ്ഞ ബുധനാഴ്ച രാവിലെ 10.40ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം.വാമനപുരം ആനകുടി പോസ്റ്റോഫീസിൽ പണം പിൻവലിക്കാനായെത്തിയ മുദാക്കൽ പൊയ്ക്മുക്ക് ലക്ഷം വിള ആഞ്ജനേയം വീട്ടിൽ പ്രശോഭനയുടെ (56) മാലയാണ് ബൈക്കിലെത്തിയ പ്രതികൾ പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്.ജയിലിൽ കിടന്നുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ ഒന്നിച്ച് മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുകളിൽ ഇടറോഡുകൾ കേന്ദ്രീകരിച്ച് ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് പ്രതികൾ ആക്രമണം നടത്തിയിരുന്നത്.വാമനപുരത്തെ മോഷണത്തിന് തൊട്ടുമുൻപ് ഇതേദിവസം തന്നെ അരുവിക്കര സ്റ്റേഷൻ പരിധിയിലും ഇവർ സമാനരീതിയിൽ മാല പൊട്ടിക്കാൻ ശ്രമം നടത്തിയിരുന്നു.

സംഭവം നടന്ന ഉടൻ റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി സന്തോഷ് കുമാർ വെഞ്ഞാറമൂട് സി.ഐ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രദേശത്തെ നിരവധി സി.സി ടിവി ദൃശ്യങ്ങളും, മൊബൈൽ ഫോൺ കോൾ രേഖകളും, സമാന സ്വഭാവമുള്ള മുൻകാല കുറ്റവാളികളുടെ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

വെഞ്ഞാറമൂട് സി.ഐ പ്രജീഷ് ടി.ഡി,എസ്.ഐമാരായ ഷെമീർ.എസ്,അംബരീഷ്.പി,ഷാജി.എം.എ,ജി.എസ്.ഐ ബിജു.എസ്,നജിംഷാ,അനൂപ്,സിയാസ്,അഭിജിത്ത്.എം.പി,അനീഷ്,നംഷീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY