SignIn
Kerala Kaumudi Online
Saturday, 04 July 2026 4.24 AM IST

പുകയില ഉത്പന്നങ്ങളുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

shahasad

കോതമംഗലം: എക്‌സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നെല്ലിക്കുഴിയിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഹോട്ടൽ ജീവനക്കാരൻ ഉത്തർപ്രദേശിൽ നിന്നുള്ള ഷഹസാദാണ് (26) പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ബിസ്മില്ലാ ഹോട്ടലിൽ നിന്ന് ഒന്നര കിലോയിലേറെ കഞ്ചാവും ആറ് കിലോ പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വില്പന നടത്തിവരുന്നയാളാണ് പ്രതി. എട്ട് ഗ്രാം കഞ്ചാവ് വീതം നിറച്ച നൂറോളം പായ്ക്കറ്റുകളുും പാക്കറ്റിലാക്കാൻ സൂക്ഷിച്ചിരുന്ന കഞ്ചാവും പിടിച്ചെടുത്തവയിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL