SignIn
Kerala Kaumudi Online
Friday, 10 July 2026 4.20 AM IST

നിലവാരമില്ലാത്ത ഹെൽമറ്റ് പിടികൂടി

helmet

കൊച്ചി: വില്പനയ്‌ക്ക് സൂക്ഷിച്ചിരുന്ന ഗുണനിലവാര മുദ്ര‌യില്ലാത്ത 22 ഹെൽമറ്റുകൾ ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബി.ഐ.എസ്) പിടിച്ചെടുത്തു. പൊന്നുരുന്നി ഫാ. തിയോഫിൻ റോഡിലെ റോഡ് മോങ്ക്സിൽ നടത്തിയ പരിശോധനയിലാണ് ഹെൽമറ്റുകൾ പിടികൂടിയത്. ഗുണനിലവാര നിയന്ത്രണ ഉത്തരവ് ലംഘിച്ച് വില്പന നടത്തുന്നുവെന്ന പരാതിയിലായിരുന്നു പരിശോധന. സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് ബി.ഐ.എസ് അധികൃതർ പറഞ്ഞു. കൊച്ചി ബ്രാഞ്ച് ഓഫീസിലെ ഡയറക്‌ടർ ഹേമലത പി. പണിക്കർ, ജോയിന്റ് ഡയറക്ടർ സച്ചിൻ എസ്. മേനോൻ, ഡെപ്യൂട്ടി ഡയറക്ടർ എം. നാഗവർഷിണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, AC HELMET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL