
കൊച്ചി: റസിഡന്റ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുപൗർണമിദിനം ആഘോഷിച്ചു.
സെന്റ് ആൽബർട്ട്സ് കോളേജ് മുൻ അദ്ധ്യാപകനും സമസ്ത കേരള സാഹിത്യ പരിഷത്ത് അദ്ധ്യക്ഷനുമായ ഡോ.ടി.എസ്. ജോയിയെ ചടങ്ങിൽ ആദരിച്ചു.
പൂർവകാലത്തെ ഗുരുശിഷ്യ ബന്ധത്തിന് അപചയം സംഭവിച്ചുവെന്നും മഹാന്മാർ ഇരുന്ന മഹാരാജാസ് കോളേജിലെ പ്രിൻസിപ്പലിന്റെ കസേര വരെ കത്തിച്ചത് വിങ്ങലോടെയേ ഓർക്കാനാകൂവെന്നും ടി.എസ്. ജോയി പറഞ്ഞു.
റാക്കോ ജില്ലാ ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ്, കൗൺസിലർ സുധാ ദിലീപ്, കെ.കെ.വാമലോചനൻ, കെ.എസ്. ദിലീപ് കുമാർ, രാധാകൃഷ്ണൻ കടവുങ്കൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |