
ആലുവ: ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കൺവെൻഷൻ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബേബി തോമസ് അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് മുഖ്യപ്രസംഗം നടത്തി. ഐ.എൻ.ടി.യു.സി റീജണൽ പ്രസിഡന്റ് പി.വി.എൽദോ, പി.വി.പ്രസാദ്, എ.വി. അനിൽകുമാർ, വി.ടി. സേവ്യർ, പി.എൻ. സതീശ്, എൻ.എ.അജേഷ്, ഇ.എൻ. രാജു, ജോർജ് വർഗീസ്, എം.എ.തോമസ്, ആനന്ദ് ജോർജ്, മുഹമ്മദ് സക്കീർ, പോളി ഫ്രാൻസിസ്, അഡ്വ.എം.എസ്. സാനു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |