
കൊച്ചി: മയക്കുമരുന്ന് മുക്ത കേരളം എന്ന സന്ദേശം കലയിലൂടെ എത്തിക്കാൻ 100 കലാകാരന്മാർ ഒരുമിക്കുന്ന 'കളേഴ്‌സ് ഒഫ് ഹോപ്പ്' ഏകദിന ചിത്രരചന 9ന് കൊച്ചിയിൽ നടക്കും. ഓപ്പറേഷൻ തൂഫാനെ പിന്തുണച്ച് റോട്ടറി ക്ലബ് കളമശേരിയും പ്രഷ്യൻ ബ്ലൂ ആർട്ട് ഹബുമാണ് സംഘാടകർ. വൈറ്റില വാട്ടർമെട്രോ ടെർമിനലിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പരിപാടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കും. ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന കലാപ്രദർശനമാണിതെന്ന് റോട്ടറി ക്ളബ് കളമശേരി പ്രസിഡന്റ് പോൾ സ്റ്റീഫൻ, സെക്രട്ടറി ജോ മണവാളൻ, പ്രോജക്ട് ചെയർ ശാലിനി രാംദാസ് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |