
കിഴക്കമ്പലം: ഓൺലൈൻ ട്രേഡിംഗ് വഴി ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് അമ്പലമുഗൾ എഫ്.എ.സി.ടി ക്വാർട്ടേഴ്സിൽ താമസിക്കുന്ന അജേഷിൽ (40) നിന്ന് 14,97,405 രൂപ തട്ടിയെടുത്തതായി പരാതി. അമ്പലമേട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 'ധനിക രാജീവ് " എന്ന വ്യാജ ഐ.ഡി പ്രൊഫൈലാണ് തട്ടിപ്പിന് പിന്നിൽ. സ്വർണം, വെള്ളി, ക്രൂഡ് ഓയിൽ ട്രേഡിംഗിലൂടെ വലിയ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് 2025 സെപ്തംബർ മുതൽ 2026 മേയ് വരെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്ന് ഘട്ടംഘട്ടമായി തുക തട്ടിയെടുക്കുകയായിരുന്നു. മുതലോ ലാഭമോ നൽകാതെ വഞ്ചിച്ചതോടെയാണ് പൊലീസിനെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |