SignIn
Kerala Kaumudi Online
Friday, 07 August 2026 5.24 AM IST

ചിൻമയ വിശിഷ്ട് 360 ഇൻക്യുബേഷൻ സെന്റർ 

chinmaya

കൊച്ചി: വിദ്യാർത്ഥികളിൽ സംരംഭകത്വ പാടവം വളർത്താൻ ലക്ഷ്യമിട്ട് ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിൽ ചിൻമയ വിശിഷ്ട് 360 ഇൻക്യുബേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. ചിന്മയ ഇന്റർനാഷണൽ ഫൗണ്ടഷൻ പ്രസിഡന്റും സർവകലാശാല ട്രസ്റ്റിയുമായ സ്വാമി അദ്വയാനന്ദ ഉദ്ഘാടനം നിർവഹിച്ചു. ഇൻക്യുബേഷൻ സെന്ററിന്റെ രൂപീകരണത്തിൽ നിർണായക സംഭാവനകൾ നൽകിയ അസി. പ്രൊഫസർ ഡോ. അനുപമ ജിംസിനെ ആദരിച്ചു. വൈസ് ചാൻസലർ ഡോ. മനോജ് കുമാർ അറോറ, മാനേജിംഗ് ട്രസ്റ്റി സുരേഷ് വാധ്വാനി, ഡീൻ ഡോ. എസ്. ഗ്ലോറി സ്വരൂപ, ഇൻക്യുബേഷൻ സെന്റർ സി.ഇ.ഒ സന്ദീപ് സതീശൻ, ഡോ. ടി.വി. വിദ്യ ഗോപാൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL