
കൊച്ചി: ദേശീയ കാവ്യോത്സവത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള കതിർമ ചിത്രരചന മത്സരം 8ന് എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിൽ നടക്കും. വൈലോപ്പിള്ളി ശ്രീധരമേനോന്റെ മാമ്പഴം കവിതയെ അടിസ്ഥാനമാക്കിയാണ് വാട്ടർ കളർ ഉപയോഗിച്ചുള്ള ചിത്രരചന മത്സരം. കവി സിപ്പി പള്ളിപ്പുറവും ചിത്രകാരൻ ഡോ. സാജു തുരുത്തിലും ചേർന്ന് രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ഷാജി ജോർജ് അദ്ധ്യക്ഷത വഹിക്കും. മത്സരത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾ രാവിലെ 9ന് കോളേജിൽ എത്തിച്ചേരണം. സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |