കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) തൃക്കാക്കര ക്യാമ്പസിലെ അഡ്മിനിസ്ട്രേറ്റീവ് മന്ദിരത്തിന്റെ മുകളിൽ സ്ഥാപിച്ച സോളാർ വൈദ്യുത നിലയത്തിലെ പ്രതിദിന ഉത്പാദനം 320 യൂണിറ്റായി ഉയർന്നു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്ന് ആവശ്യമായ വൈദ്യുതി പൂർണമായും സൗരോർജത്തിൽ നിന്ന് ലഭിക്കും. കഴിഞ്ഞ മാസം 50 കിലോവാട്ട് ശേഷിയുള്ള ഗ്രിഡ് - കണക്ടഡ് സോളാർ വൈദ്യുതനിലയം ഉദ്ഘാടനം ചെയ്തിരുന്നു. മുമ്പ് സ്ഥാപിച്ച 30 കിലോവാട്ട് സോളാർ നിലയത്തിന് പുറമേ പുതിയതും പ്രവർത്തനം ആരംഭിച്ചതോടെ ഉത്പാദനശേഷി 80 കിലോവാട്ടായി ഉയർന്നു. കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ സാമൂഹിക ഉത്തരവാദിത്വ പദ്ധതിയുടെ സഹായത്തോടെയാണ് 50 കിലോവാട്ട് നിലയം സ്ഥാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |