
കൊച്ചി: കേരളത്തിലെ കരിമണൽ, പുറംകടൽ മേഖലകൾ വൻകിട കുത്തകകൾക്ക് തീറെഴുതാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ ചെറുക്കുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി അറിയിച്ചു. കേരളത്തിന് പ്രതിഷേധം മറികടന്ന് 1957ലെ മൈൻസ് ആൻഡ് മിനറൽസ് ആക്ട് ഭേദഗതി ചെയ്‌ത് സ്വകാര്യ പങ്കാളിത്തം നടപ്പാക്കാനാണ് കേന്ദ്രനീക്കം. പുറംകടൽ മേഖലയിൽ 2023ൽ നിയമം ഭേദഗതി ചെയ്ത് കുത്തക കമ്പനികൾ ഈ രംഗത്ത് പ്രവേശിച്ചു. സ്വകാര്യ കമ്പനികളിൽ നിന്ന് സെസ് പിരിക്കാനും ലെവി ഈടാക്കാനുമുള്ള അവകാശം പുതിയ ബില്ല് പ്രകാരം സംസ്ഥാനങ്ങൾക്ക് നഷ്ടപ്പെടും. സംസ്ഥാന താത്പര്യങ്ങൾക്ക് എതിരായ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |