
കൊച്ചി: സിവിൽ സ്റ്റേഷനിലെ സർക്കാർ ഓഫീസുകളിൽ ഓണാഘോഷം ഗ്രീൻ പ്രോട്ടോകോൾ, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് റൂൾസ് എന്നിവ പൂർണമായും പാലിച്ച് പരിസ്ഥിതി സൗഹൃദമായി നടത്തണമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉത്തരവിട്ടു.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, സ്‌ട്രോകൾ, 500 മില്ലിയിൽ താഴെയുള്ള കുപ്പിവെള്ളം, ഫ്ലക്സ് ബാനർ, പി.വി.സി അലങ്കാരങ്ങൾ എന്നിവ ഉപയോഗിക്കരുത്. ഭക്ഷണ വിതരണത്തിന് വാഴയില, സ്റ്റീൽ പാത്രങ്ങൾ അല്ലെങ്കിൽ പുനരുപയോഗിക്കാൻ കഴിയുന്ന മറ്റ് സാമഗ്രികൾ മാത്രമേ ഉപയോഗിക്കാവൂ. ഭക്ഷണാവശിഷ്ടങ്ങളും അജൈവ മാലിന്യങ്ങളും വേർതിരിച്ച് ശേഖരിച്ച് അനുയോജ്യമായ സംവിധാനങ്ങൾ വഴി സംസ്‌കരിച്ച് കൈമാറണം. ആഘോഷവേദിയും പരിസരവും ശുചീകരിച്ച് മാലിന്യമുക്തമാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |