
കൊച്ചി: നക്ഷത്രഹോട്ടലുകളുടെ സംഘടനയായ ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റിൽ സൗജന്യപഠനത്തിന് അവസരം. പഠനവും ഭക്ഷണവും താമസവും കോഴ്സ് വിജയിക്കുന്നവർക്ക് തൊഴിലും ലഭിക്കും. കേരളത്തിലെ ആറു കേന്ദ്രങ്ങളിൽ 600 പേർക്കാണ് പ്രവേശനമെന്ന് ഫെഡറേഷൻ വൈസ് പ്രസിഡന്റ് അഡ്വ. ജോ ജോസഫ് പറഞ്ഞു. പരീക്ഷാഫീസും രജിസ്ട്രേഷൻ ചെലവുമുൾപ്പെടെ ആറായിരം രൂപയോളം അപേക്ഷകർ നൽകിയാൽ മതി. ക്ളാസിനൊപ്പം പ്രായോഗികപരിശീലനവും നൽകും. വിജയികൾക്ക് ഫെഡറേഷന്റെ ഹോട്ടലുകളിൽ ജോലി നൽകും. www.ihm.fkha.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വിവരങ്ങൾക്ക്: 9946941942, 9446550179.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |