SignIn
Kerala Kaumudi Online
Saturday, 29 August 2026 5.14 AM IST

വഞ്ചിസ്ക്വയറിൽ പ്രതിഷേധം

one

കൊച്ചി: വിശ്വാസികളെ കേൾക്കാൻ മെത്രാൻമാർ സ്ഥിരം സിനഡ് തയ്യാറാകുക, സഭാനിയമങ്ങൾ ലംഘിക്കുന്ന ബിഷപ്പ് ജോസഫ് പാംപ്ലാനിയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വൺ ചർച്ച് വൺ കുർബാന മൂവ്മെന്റ് വഞ്ചി സ്ക്വയറിൽ പ്രതിഷേധം സംഘടിപ്പിച്ചു. മൂവ്മെന്റ് ചെയർമാൻ അഡ്വ. മത്തായി മുതിരേന്തി ഉദ്ഘാടനം ചെയ്തു. അഡ്വ. പോളച്ചൻ പുതുപ്പാറ മുഖ്യപ്രഭാഷണം നടത്തി. ജോസി ജെയിംസ്, ജോർജ് പുല്ലാട്ട്, ക്യാപ്ടൻ ടോം ജോസഫ്, ജൂലി അലക്സ് എന്നിവർ സംസാരിച്ചു.

സഭയുടെ അംഗീകൃത കുർബാന എറണാകുളത്ത് നടപ്പാക്കുന്നതിന് വിലങ്ങുതടിയാകുകയും സഭാസ്നേഹികളെ കള്ളക്കേസുകളിൽ കുടുക്കുകയും സഭാവിരുദ്ധരെ സംരക്ഷിക്കുകയും ചെയ്യുന്ന ജോസഫ് പാംപ്ലാനിയെ പുറത്താക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ONE CHURCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL