
വൈപ്പിൻ: ചെറായി തിരുമനാംകുന്ന് എസ്.സി സഭ ധീവര യുവജന സമിതി ഓണാഘോഷത്തിന്റെ സമാപന സമ്മേളനം ടോണി ചമ്മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ജിഷ്ണു ശിവൻ അദ്ധ്യക്ഷനായി. സഭാ പ്രസിഡന്റ് പി.കെ. ഭാസി, സെക്രട്ടറി ടി.കെ. ഉണ്ണിക്കൃഷ്ണൻ, മഹിളാ സമാജം പ്രസിഡന്റ് സിന്ധു പുഷ്പാംഗദൻ, ആഷിക് സന്തോഷ്, സനൽ രാജ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനു കുഞ്ഞുമോൻ, സഭ ട്രഷറർ എൻ.ജെ. ഗിരീഷ്, ജോ. സെക്രട്ടറി എം.ആർ. പ്രദീപ് എന്നിവർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. വടംവലി മത്സരത്തിൽ വിജയിച്ച ടീമുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കലാപരിപാടികൾ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |