
കൊച്ചി: സീഷെൽസിലെ ഫിഷറീസ്, അഗ്രിക്കൾച്ചർ, ബ്ലൂ ഇക്കോണമി ചുമതലയുള്ള മന്ത്രി വാലസ് കോസ്ഗ്രോയും പ്രതിനിധി സംഘവുമായി കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഭാരവാഹികൾ ചർച്ച നടത്തി. ചേംബർ പ്രസിഡന്റ് വിനോദിനി സുകുമാർ, വൈസ് പ്രസിഡന്റ് ബിബു.ബി. പുന്നൂരാൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സി.എസ്. കർത്ത, സന്തോഷ് കുമാർ, പ്രകാശ് അയ്യർ എന്നിവർ പങ്കെടുത്തു. മത്സ്യബന്ധനം, കൃഷി, അക്വാകൾച്ചർ, ബ്ലൂ ഇക്കോണമി മേഖലകളിൽ സീഷെൽസുമായി സഹകരിക്കാവുന്ന മേഖലകളും ബിസിനസ് അവസരങ്ങളും ചർച്ച ചെയ്തു. സാമ്പത്തിക, വാണിജ്യബന്ധങ്ങൾ സംബന്ധിച്ച ചർച്ചകൾക്കാണ് സീഷെൽസ് സംഘമെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |