
കൊച്ചി: നഗരത്തിലെ ഗതാഗത സൗകര്യ വികസനത്തിന് നിർദ്ദേശങ്ങളുമായി സതേൺ ഇന്ത്യ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (സിക്കി) കേരളം ഘടകം ചെയർമാൻ ഡോ.തോമസ് നെച്ചുപ്പാടം മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി. റോഡുകളുടെ സ്ഥിതിയും ഗതാഗതക്കുരുക്കും പരിഗണിച്ച്, സാദ്ധ്യമാകുന്ന പ്രദേശങ്ങളിൽ ആറുവരി വീതി പുന:സ്ഥാപിക്കുക, നടപ്പാതകൾ മെച്ചപ്പെടുത്തുക, ഗതാഗതത്തെ ബാധിക്കാതെ വ്യാപാരമേഖല പുനഃക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിലുണ്ട്.
സമഗ്രപഠനം നടത്താൻ പൊതുമരാമത്ത് വകുപ്പ്, കൊച്ചി കോർപ്പറേഷൻ, ജി.സി.ഡി.എ, സി.എസ്.എം.എൽ, ട്രാഫിക് പൊലീസ് തുടങ്ങിയ ബന്ധപ്പെട്ടവരുടെ പങ്കാളിത്തത്തോടെ അവലോകന സമിതി രൂപീകരിച്ച് പ്രവർത്തിക്കണമെന്നും നിവേദനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |