
വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്ത് ഓപ്പൺ ജിമ്മുമായി ബന്ധപ്പെട്ട് രൂപീകരിച്ച ചെറായി ഹെൽത്ത് ക്ലബ് ഓണാഘോഷവും തൂഫാന് ഐക്യദാർഢ്യപ്രഖ്യാപന പ്രതിജ്ഞയും നടത്തി. ചെറായി വ്യാപാരഭവനിൽ പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ ജയൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ക്ലബ് പ്രസിഡന്റ് വിനോദ് ഡിവൈൻ അദ്ധ്യക്ഷനായി. എക്‌സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ കൊച്ചി ബ്യൂറോ പ്രിവലേറ്റീവ് ഓഫീസർ ടി.എക്‌സ് ജസ്റ്റിൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ആലുവ എസ്.പി ഓഫീസ് എ.എസ്.ഐ രാജേഷ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനു കുഞ്ഞുമോൻ, പഞ്ചായത്തംഗം പി.ബി സുനിൽ കുമാർ, ഹെൽത്ത് ക്ലബ് സെക്രട്ടറി സുധീഷ് കുമാർ, ട്രഷറർ കണ്ണദാസ് തടിക്കൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |