SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.09 AM IST

സമൂഹത്തിൽ സ്ത്രീ നേതൃത്വം അനിവാര്യം

prolife

കൊച്ചി: രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവി വനിത മികച്ച രീതിയിൽ നിർവഹിക്കുന്ന സാഹചര്യത്തിൽ, സമൂഹത്തിലെ സ്ത്രീകളുടെ നേതൃത്വത്തെയും പങ്കാളിത്തത്തെയും വിലകുറച്ചു കാണുകയും വിമർശിക്കുകയും ചെയ്യുന്ന പ്രവണത ദു:ഖകരമാണെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്. സ്ത്രീകൾ പുരുഷന്മാർക്കൊപ്പം വേദി പങ്കിടുന്നതും അഭിപ്രായം അവതരിപ്പിക്കുന്നതും നേതൃത്വം ഏറ്റെടുക്കുന്നതും വിവാദമാക്കുന്ന സമീപനം മാറണം. സ്ത്രീകൾ സമൂഹത്തിന്റെ കാണികൾ മാത്രമല്ല. സമൂഹത്തെ രൂപപ്പെടുത്തുന്ന സജീവപങ്കാളികളും നേതൃത്വശക്തിയുമാണെന്ന് ചെയർമാൻ സാബു ജോസ് പറഞ്ഞു. സ്ത്രീയുടെ സാമൂഹിക പങ്കാളിത്തവും കുടുംബത്തിന്റെ ശക്തിയും ഒരുമിച്ച് വളരുന്ന സംസ്കാരമാണ് ആവശ്യമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PROLIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL