SignIn
Kerala Kaumudi Online
Monday, 31 August 2026 2.46 AM IST

ശാന്തിഭവന് ബോംബ് ഭീഷണി; 'നക്‌സൽ' വിരുതൻ പിടിയിൽ

bomb

കൊ​ച്ചി​:​ ​സ്വ​യം​ ​ന​ക്‌​സ​ലെ​ന്ന് ​വി​ശേ​ഷി​പ്പി​ച്ച് ​പു​ല​ർ​ച്ചെ​ ​ക​ട​വ​ന്ത്ര​യി​ലെ​ ​ശാ​ന്തി​ഭ​വ​നി​ൽ​ ​ബോം​ബ് ​ഭീ​ഷ​ണി​ ​മു​ഴ​ക്കി​യ​ ​വി​രു​ത​ൻ​ ​മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം​ ​ഇ​ടു​ക്കി​ ​രാ​ജാ​ക്കാ​ട് ​നി​ന്ന് ​പൊ​ലീ​സി​ന്റെ​ ​വ​ല​യി​ലാ​യി.​ ​മ​ദ്ധ്യ​പ്ര​ദേ​ശ് ​സ്വ​ദേ​ശി​യാ​യ​ ​വി​മ​ലാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​ശാ​ന്തി​ഭ​വ​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​ഫോ​ണി​ലേ​ക്ക് ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​മൂ​ന്ന് ​മ​ണി​യോ​ടെ​യാ​ണ് ​ഹി​ന്ദി​യി​ലും​ ​മ​ല​യാ​ള​ത്തി​ലും​ ​ഇ​യാ​ൾ​ ​ഭീ​ഷ​ണി​ ​മു​ഴ​ക്കി​യ​ത്.​ ​സ്ഥാ​പ​ന​ത്തി​നു​ള്ളി​ലും​ ​പു​റ​ത്ത് ​നി​റു​ത്തി​യി​ട്ടി​രു​ന്ന​ ​കാ​റി​ലും​ ​ബോം​ബ് ​വ​ച്ചി​ട്ടു​ണ്ടെ​ന്നും​ ​ത​ന്റെ​ ​മൂ​ന്ന് ​കു​ട്ടി​ക​ൾ​ ​അ​വി​ടെ​യു​ണ്ടെ​ന്നു​മാ​യി​രു​ന്നു​ ​ജീ​വ​ന​ക്കാ​രെ​ ​ഭ​യ​പ്പെ​ടു​ത്തി​യ​ ​സ​ന്ദേ​ശം.


പെ​ട്ടെ​ന്നു​ണ്ടാ​യ​ ​പ​രി​ഭ്രാ​ന്തി​യി​ലും​ ​ഭ​യ​ത്തി​ലും​ ​വീ​ഴാ​തെ​ ​ജീ​വ​ന​ക്കാ​ർ​ ​ഉ​ട​ൻ​ ​ക​ട​വ​ന്ത്ര​ ​പൊ​ലീ​സി​നെ​ ​വി​വ​രം​ ​അ​റി​യി​ച്ചു.​ ​പി​ന്നാ​ലെ​ ​സൈ​ബ​ർ​ ​സെ​ല്ലി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.​ ​ഫോ​ൺ​ ​ന​മ്പ​ർ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പ്ര​തി​ ​ഇ​ടു​ക്കി​യി​ലു​ണ്ടെ​ന്ന് ​സി​ഗ്‌​ന​ൽ​ ​ല​ഭി​ച്ച​ ​പൊ​ലീ​സ്,​ ​ശാ​ന്ത​മ്പാ​റ​ ​പൊ​ലീ​സി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​വി​മ​ലി​നെ​ ​ഉ​ട​ന​ടി​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​വൈ​കി​ട്ടോ​ടെ​ ​ഇ​യാ​ളെ​ ​കൊ​ച്ചി​യി​ൽ​ ​എ​ത്തി​ച്ച് ​വി​ശ​ദ​മാ​യി​ ​ചോ​ദ്യം​ ​ചെ​യ്ത​പ്പോ​ഴാ​ണ് ​ക​ഥ​യി​ലെ​ ​വി​ചി​ത്ര​വും​ ​ര​സ​ക​ര​വു​മാ​യ​ ​വി​വ​ര​ങ്ങ​ൾ​ ​പു​റ​ത്തു​വ​ന്ന​ത്.

വൈ​രാ​ഗ്യം വ്യ​ക്തി​പ​രം ​
സം​ഭ​വ​സ​മ​യം​ ​പ്ര​തി​ ​മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് ​വ്യ​ക്ത​മാ​യി.​ ​കു​റ​ച്ചു​നാ​ൾ​ ​മു​മ്പ് ​ഇ​യാ​ളു​ടെ​ ​ഭാ​ര്യ​യെ​യും​ ​മ​ക്ക​ളെ​യും​ ​ശാ​ന്തി​ഭ​വ​നി​ൽ​ ​താ​മ​സി​പ്പി​ച്ചി​രു​ന്നു.​ ​ഇ​തി​ലു​ണ്ടാ​യ​ ​വ്യ​ക്തി​പ​ര​മാ​യ​ ​പ​ക​യും​ ​വൈ​രാ​ഗ്യ​വു​മാ​ണ് ​അ​ർ​ദ്ധ​രാ​ത്രി​യി​ലെ​ ​ബോം​ബ് ​ഭീ​ഷ​ണി​ക്ക് ​പി​ന്നി​ലെ​ ​യ​ഥാ​ർ​ത്ഥ​ ​കാ​ര​ണം.​ ​ല​ഹ​രി​ ​ത​ല​യ്ക്കു​പി​ടി​ച്ച​പ്പോ​ൾ​ ​താ​നൊ​രു​ ​ന​ക്‌​സ​ലാ​ണെ​ന്ന് ​സ്വ​യം​ ​വി​ശ്വ​സി​ച്ച് ​ഫോ​ണി​ലൂ​ടെ​ ​വീ​ര​വാ​ദം​ ​മു​ഴ​ക്കു​ക​യാ​യി​രു​ന്നു.​ ​മ​ദ്ധ്യ​പ്ര​ദേ​ശ് ​സ്വ​ദേ​ശി​യാ​യ​ ​വി​മ​ൽ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​കേ​ര​ള​ത്തി​ലു​ണ്ട്.​ ​ഇ​യാ​ളെ​ക്കു​റി​ച്ച് ​വി​ശ​ദ​മാ​യി​ ​അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് ​ക​ട​വ​ന്ത്ര​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, KOCHI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY