
കൊച്ചി: സ്കൂൾ വിദ്യാർത്ഥികളെയും അത്‌ലറ്റ്‌സ് വെൽഫെയർ അസോസിയേഷൻ അംഗങ്ങളെയും ഉൾപ്പെടുത്തി കൊച്ചിൻ കസ്റ്റംസ് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. 'നാഷാമുക്ത് ഭാരത് അഭിയാൻ" എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ റോയ് വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ നിത്യവും തങ്ങൾക്ക് താത്പര്യമുള്ള കായിക വിനോദത്തിൽ ഏർപ്പെടണം. കായിക രംഗത്ത് വിദ്യാർത്ഥികൾ ശ്രദ്ധ പതിപ്പിച്ചാൽ അവരുടെ സ്വഭാവ രൂപികരണത്തിലും വ്യക്തിജീവിതത്തിലും മികവ് പുലർത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം പ്രദേശത്തെ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും കൊച്ചിൻ കസ്റ്റംസ് ടീം അംഗങ്ങളും കായിക പ്രേമികളും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |