
കൊച്ചി: അടിയന്തരാവസ്ഥയുടെ രക്തസാക്ഷി സ്‌നേഹലത റെഡിയുടെ ജയിൽ അനുഭവങ്ങളെ ആസ്പദമാക്കിയുള്ള 'മിസ ദ ലാസ് ബ്രീത്ത് " നാടകാവതരണവും 'ജയിൽ ഡയറി" പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനവും നാളെ വൈകിട്ട് 6ന് എറണാകുളം ബോട്ട് ജെട്ടിയിലെ ടി.കെ. രാമകൃഷ്ണൻ സാംസ്‌കാരിക കേന്ദ്രത്തിൽ നടക്കും. എഴുത്തുകാരി ഉമ അഭിലാഷ് ചടങ്ങിൽ സംസാരിക്കും. 'ജയിൽ ഡയറി"യുടെ പ്രകാശനം സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് നിർവഹിക്കും. രവിത ഹരിദാസ് പുസ്തകം ഏറ്റുവാങ്ങും. നാടക സംവാദത്തിൽ സഹീർ അലി, രവിത ഹരിദാസ്, നാടകകൃത്ത് ജോൺ ഫെർണാണ്ടസ് എന്നിവർ പങ്കെടുക്കും. കോഴിക്കോട് ചിലങ്ക ഫ്‌ളോട്ടിംഗ് തിയേറ്ററാണ് നാടകം അവതരിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |