
നീലേശ്വരം:അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ എസ്.ജയകൃഷ്ണൻ നീലേശ്വരം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. റെയിൽവേ സ്റ്റേഷനിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം വിലയിരുത്തി. പുതുതായി പതിനൊന്ന് ബോഗിയുടെ നീളത്തിൽ മേൽക്കൂരകൾ പണിയുമെന്നും, ഡിജിറ്റൽ ഡിസ്പ്പ്ളേ ബോർഡുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഉടൻ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഉച്ചയോടുകൂടി നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ എത്തിയ അഡീഷണൽ ഡിവിഷണൽ മാനേജരുടെ നേതൃത്വത്തിലുള്ള സംഘത്തെ ചീഫ് സ്റ്റേഷൻ മാസ്റ്റർ ഗോവിന്ദ നായക്, കമർഷ്യൽ ക്ലാർക്ക് രാജീവ് നാരായണൻ,നീലേശ്വരം റെയിൽവേ ഡെവലപ്മെന്റ് കളക്റ്റീവ് ( എൻ.ആർ.ഡി.സി ) പ്രസിഡന്റ് കെ.എം.ഗോപാലകൃഷ്ണൻ, സെക്രട്ടറി എൻ.സദാശിവൻ, എം.ബാലകൃഷ്ണൻ, പി.ടി.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |