SignIn
Kerala Kaumudi Online
Sunday, 31 May 2026 8.20 AM IST

കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികളുടെ മരണം: ആറളം കണ്ടു പ്രതിഷേധ തീ

fire

ഇരിട്ടി( കണ്ണൂർ): ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധമിരമ്പി. കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹങ്ങളുമായി എത്തിയ ആംബുലൻസ് വീടിന് ഏതാനും വാര അകലെ പ്രതിഷേധക്കാർ തടയുകയായിരുന്നു.

രാവിലെ മുതൽ പ്രദേശത്ത് സംഘർഷാന്തരീക്ഷമായിരുന്നു. കൊല്ലപ്പെട്ടവരുടെ വീടുകളിലേക്ക് സന്ദർശകരെ പോകാൻ അനുവദിക്കാതെയായിരുന്നു പ്രതിഷേധം.

ഇത് പലപ്പോഴും പോലീസുമായി സംഘർഷത്തിനും കലാശിക്കുകയായിരുന്നു റോഡിൽ കല്ലുകളും പടികളും വെച്ച് പ്രതിഷേധക്കാർ ജില്ലാ കലക്ടറും മന്ത്രിയും സംഭവങ്ങൾ എന്നാണ് ജനങ്ങളുടെ ആവശ്യം ജില്ലാ പോലീസ് വേധാവിയും സംഭവസ്ഥലത്ത് എത്തി പ്രതിഷേധക്കാരുടെ സംസാരിച്ചെങ്കിലും പ്രതിഷേധക്കാർ പിന്തിരിയാവാൻ കൂട്ടാക്കിയില്ല .കെ.സുധാകരനും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അടക്കം എത്തിയെങ്കിലും പ്രതിഷേധക്കാർ ആംബുലൻസ് വിടാൻ തയ്യാറായില്ല മന്ത്രി എ.കെ.ശശീന്ദ്രൻ എത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

പ്രതിഷേധത്തിനിടെ പൊലീസുമായുള് ബലപ്രയോഗത്തിൽ പലർക്കും പരിക്കേറ്റു

ആറളം പഞ്ചായത്ത് ഓഫീസിൽ നടന്ന സർവ്വകക്ഷിയോഗത്തിന് ശേഷം മന്ത്രി എ.കെ.ശശീന്ദ്രൻ ആറളം ഫാമിലെ ചില തൊഴിലാളി നേതാക്കൾ മുഖാന്തിരം പ്രതിഷേധക്കാരെ ബന്ധപ്പെട്ടു പ്രതിഷേധമുണ്ടാവില്ല എന്ന് ഉറപ്പു നൽകിയാൽ ഫാമിൽ എത്തമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽഅദ്ദേഹം ഫാമിൽ എത്തി യോഗത്തിന്റെ തീരുമാനങ്ങൾ അറിയിക്കുകയും പ്രതിഷേധക്കാർക്ക് പറയാനുള്ളത് കേൾക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്. രാത്രി ഏഴര മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു തുടർന്ന് സംസ്‌കരിക്കുകയായിരുന്നു

ഹർത്താൽ പൂർണം
ആറളം പഞ്ചായത്തിൽ യു.ഡി.എഫും ബി.ജെ.പിയും നടത്തിയ ഹർത്താൽ പുർണ്ണമായിരുന്നു. രാവിലെ ആറു മണി മുതൽ വൈകുന്നേരം ആറു മണി വരെയായിരുന്നു ഹർത്താൽ പഞ്ചായത്തിലെ എല്ലാ ടൗണുകളിലും കടകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരുന്നു.

പൊലീസ് വലയത്തിൽ ആറളം

ആറളം ഫാമിൽ കഴിഞ്ഞ ദിവസം രാത്രി മുതൽ വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ഇരിട്ടി, പേരാവൂർ ഡി.വൈ.എസ്.പി.മാരുടെ നേതൃത്വത്തിൽ 200 ലേറെ
പൊലിസുകാരെ
യാണ് ആറള ഫാമിൽ വിന്യസിച്ചത്.

നഷ്ടപരിഹാരത്തുക ഇന്ന് നൽകും
കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവായ 10 ലക്ഷം രൂപ ഇന്ന് രാവിലെ വിതരണം ചെയ്യും നേരത്തെ ഇന്നലെയാണ് വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നത് എന്നാൽ വ്യാപകമായി പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് ഇന്ന് വിതരണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.


വനം മന്ത്രിക്ക് നേരെ കരിങ്കൊടി

ആറളം. സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കാനെത്തിയ വനംമന്ത്രി എ.കെ.ശശീന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധം. എടൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL