SignIn
Kerala Kaumudi Online
Sunday, 31 May 2026 11.11 AM IST

ജില്ലാതല ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് 27ന്

guru

പേരാവൂർ: ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ തല ശ്രീ നാരായണ ധർമ്മ മീമാംസാ പരിഷത്ത് പേരാവൂർ റോബിൻസ് ഹാളിൽ 27ന് രാവിലെ 10ന് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാമി ധർമ്മവ്രത അനുഗ്രഹഭാഷണം നടത്തും. ആചാര പരിഷ്കരണം എന്ന വിഷയത്തിൽ സത്യൻ പന്തത്തല ക്ലാസെടുക്കും. ഗുരുദേവ-ഗാന്ധിജി സമാഗമത്തെക്കുറിച്ച് സ്വാമി പേമാനന്ദ പ്രഭാഷണം നടത്തും.ഉച്ചക്ക് 2.15 ന് ലഹരി വിരുദ്ധ സമ്പർക്ക യജ്ഞ ചടങ്ങ് എസ്.എച്ച്.ഒ പി.ബി.സജീവ് ഉദ്ഘാടനം ചെയ്യും. മുതിർന്ന പ്രവർത്തകരെയും ജില്ലയിലെ മികച്ച യൂണിറ്റുകളെയും അനുമോദിക്കും.ഗുരുദേവ കൃതികളെക്കുറിച്ച് ക്ലാസുകളുണ്ടാവും.വാർത്താസമ്മേളനത്തിൽ ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ പ്രസിഡന്റ് സി.കെ.സുനിൽകുമാർ, സെക്രട്ടറി പി.ജെ.ബിജു, പേരാവൂർ മണ്ഡലം പ്രസിഡന്റ് സി.ജെ.ചന്ദ്രബോസ്, പെരുമ്പുന്ന യൂണിറ്റ് പ്രസിഡന്റ് മന്മഥൻ മുണ്ടപ്ലാക്കൽ എന്നിവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL