
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ -2, ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അംഗങ്ങൾ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന പലഹാരങ്ങളാണ് ഇഫ്താർ സംഗമത്തിൽ വിളമ്പിയത്. സിഡിഎസ് - 2 ചെയർപേഴ്‌സൺ പി.വി. രത്നാവതിക്ക് വ്രതം മുറിക്കാനുള്ള ശീതളപാനീയം നൽകി നഗരസഭാ ചെയർമാൻ വി.വി. രമേശൻ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഫൗസിയ ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം. വിജയൻ, കൗൺസിലർ കെ. രുക്മണി, സിഡിഎസ് - 1 ചെയർപേഴ്സൺ എം. പുഷ്പലത, കുടുംബശ്രീ മെമ്പർ സെക്രട്ടറി എൻ.വി ദിവാകരൻ സംസാരിച്ചു. കൗൺസിലർമാർ, ജീവനക്കാർ, കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പി.വി. രത്നാവതി സ്വാഗതവും വൈസ് ചെയർപേഴ്സൺ കെ. പ്രഭ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |