SignIn
Kerala Kaumudi Online
Thursday, 25 June 2026 8.44 AM IST

അടിപ്പാത നിർമ്മിക്കാൻ നിവേദനം

underpass

നീലേശ്വരം: ദേശീയപാത വികസനം നടക്കുന്ന നീലേശ്വരം മാർക്കറ്റ് ജംഗ്ഷൻ കോട്ടപ്പുറം റോഡിൽ അടിപ്പാതയും കരുവാച്ചേരി വളവിൽ ഫുട്ഓവർ ബ്രിഡ്ജും അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള സംഘം നാഷണൽ ഹൈവേ അതോറിറ്റി പ്രൊജക്ട് ഡയറക്ടർക്ക് നിവേദനം നൽകി. കഴിഞ്ഞ ദിവസം നഗരസഭാ കൗൺസിൽ ഇതുസംബന്ധിച്ച് പ്രമേയം പാസാക്കിയിരുന്നു. നഗരസഭാ വൈസ് ചെയർമാൻ പി.എം.സന്ധ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.സതീശൻ, കൌൺസിലർ ഇ.ഷജീർ എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു.വടക്കൻ ടൂറിസം കേന്ദ്രമായ കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ, ദേശീയ പാതയുടെ സമീപപ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, നഗരസഭാ ടൗൺഹാൾ എന്നിവിടങ്ങളിലേക്ക് കടക്കാൻ അണ്ടർപാസ് അത്യാവശ്യമാണെന്ന് നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL