SignIn
Kerala Kaumudi Online
Friday, 24 April 2026 5.35 PM IST

മുസ്ലിം ലീഗ് സ്ഥാനാർത്ഥികളായി അഴീക്കോട് അബ്ദുൾകരീം ചേലേരി കൂത്തുപറമ്പിൽ ജയന്തി രാജൻ

Increase Font Size Decrease Font Size Print Page
cheler

കണ്ണൂർ: ജില്ലയിലെ നിർണായക മണ്ഡലങ്ങളായ അഴീക്കോടും കൂത്തുപറമ്പും പിടിക്കാനായി മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. അഴീക്കോട് മണ്ഡലത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റായ അബ്ദുൽ കരീം ചേലേരിയും കൂത്തുപറമ്പിൽ ദേശീയ നേതൃത്വത്തിലെ ശ്രദ്ധേയ വനിതാനേതാവായ ജയന്തി രാജനും മത്സരിക്കും.
അഴീക്കോട് മണ്ഡലത്തിൽ ഭരണസംഘടനാനുഭവവും ഭരണപരിചയവും കൈമുതലാക്കിയ നേതാവാണ് അബ്ദുൽ കരീം ചേലേരി.
കൂത്തുപറമ്പ് മണ്ഡലത്തിൽ മുസ്ലിം ലീഗ് പുതിയ മുഖമായി രംഗത്തെത്തിക്കുന്നത് ജയന്തി രാജനെയാണ്. പാ‌ർട്ടി ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായ ജയന്തി മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തിലെ ആദ്യ വനിതാനേതാവെന്ന നിലയിലും ശ്രദ്ധേയയാണ്. വയനാട് ജില്ലയിലെ പുൽപള്ളി സ്വദേശിയായ ഇവർ പൂതാടി ഗ്രാമപഞ്ചായത്തിലും പനമരം ബ്ലോക്ക് പഞ്ചായത്തിലും അംഗമായിരുന്നു. വനിതാ ലീഗ് വയനാട് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ജില്ലയിൽ അതിശക്തമായ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളാണ് അഴീക്കോടും കൂത്തുപറമ്പും.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.