
പേരാവൂർ :പേരാവൂർ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം റൺ ഫോർ പേരാവൂർ റൺ വിത്ത് ശൈലജ ടീച്ചർ തൊണ്ടിയിൽ നിന്നും പേരാവൂരിലേക്ക് കൂട്ടിയോട്ടം സംഘടിപ്പിച്ചു. അഡ്വ.പി.സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. ഡോ.വി.ശിവദാസൻ എം.പി അദ്ധ്യക്ഷത വഹിച്ചു. ജോൺ ബ്രിട്ടാസ് എം.പി, കെ.കെ.രാഗേഷ്,വത്സൻ പനോളി, വി.ഷാജി, എം.എ.ആന്റണി, ജെയ്സൺ ജിരകാശേരി,വി. ജി.പത്മനാഭൻ, സി ടി.അനീഷ്, ടി.വിജയൻ,ജാഫർ നല്ലൂർ, അഡ്വ.ബിനോയ് കുര്യൻ കെ.ജി.ദിലീപ്,നവ്യ സുരേഷ്, പി.പി.അശോകൻ,സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരായിരുന്നു കൂട്ടയോട്ടത്തിൽ പങ്കാളികളായത്.പേരാവൂർ പഴയ ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സമാപന സമ്മേളനം ജോൺ ബ്രിട്ടാസ് എം.പി. ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |