
ഇരിട്ടി: പേരാവൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ചൊവ്വാഴ്ചത്തെ പര്യടനം ആരംഭിച്ചത് വളയംചാലിൽ നിന്നായിരുന്നു. തുടർന്ന് ആറളം പഞ്ചായത്തിലെ പുതിയങ്ങാടി, അത്തിക്കൽ, വെളിമാനം , അമ്പലക്കണ്ടി തുടങ്ങിയ പ്രദേശങ്ങളിലെ സ്വീകരണയോഗങ്ങളിൽ സംസാരിച്ചു.പിന്നീട് പായം, ചീങ്ങാക്കുണ്ടം, എടൂർ വഴി അയ്യൻകുന്ന് പഞ്ചായത്തിലെ വാളത്തോട്, എടപ്പുഴ, കരിക്കോട്ടക്കരി, മുണ്ടയാംപറമ്പ് , ഈന്തുംകരി, അങ്ങാടിക്കടവ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രിയോടെ വാണിയപ്പാറയിൽ സമാപിച്ചു. എൻ.ഡി.എ നേതാക്കളായ എം.ആർ.സുരേഷ്, കെ.വി.അജി, നിർമ്മല അനിരുദ്ധൻ, പി.ജി.സന്തോഷ്, ശ്രീനിവാസൻ പനക്കൽ, അരുൺ ഭരത്, മനോഹരൻ വയോറ, സി ബാബു, വി.എം.പ്രശോഭ്, കൂട്ട ജയപ്രകാശ്, എൻ.വി.ഗിരീഷ്, അജേഷ് നടുവനാട്, പി.പി.ജയലക്ഷ്മി, അനിത മണ്ണോറ എന്നിവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു. ഇന്ന് പേരാവൂർ പഞ്ചായത്തിലെ വെള്ളർവള്ളിയിൽ നിന്നും ആരംഭിക്കുന്ന പര്യടനം കേളകത്ത് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |