പയ്യാവൂർ: ഏരുവേശി ഗ്രാമ പഞ്ചായത്തിലെ അതീവ പരിസ്ഥിതി ദുർബല പ്രദേശത്തുള്ള ജനവാസകേന്ദ്രത്തിലെ ചെങ്കുത്തായ മലഞ്ചെരിവിൽ കരിങ്കൽ ക്വാറി തുടങ്ങാൻ നൽകിയ അനുമതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചെറിയരീക്കമല ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രദേശവാസികൾ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ബാബു വാഴപ്പനാടിയിൽ ആമുഖ പ്രഭാഷണവും നോബിൾ പൈകട മുഖ്യപ്രഭാഷണവും നടത്തി. രതീഷ് ബാബു, ഡൊമിനിക്ക് നാഗത്തിൽ, ജോൺസൺ കാരമയിൽ, സെലിൻ ഷാജി താളിമറ്റത്തിൽ, സിജോ കരേടത്ത്, ആഗസ്തി കണ്ണംകുളത്ത്, ജോൺജോസ് തുണ്ടത്തിൽ, ജോസുകുട്ടി ഈന്തനാക്കുന്നേൽ, ജസ്റ്റിൻ തുളുമ്പൻമാക്കൽ എന്നിവർ പ്രസംഗിച്ചു. ചെറിയരീക്കമലയിൽ മറ്റൊരു ചൂരൽമല ആവർത്തിക്കാതിരിക്കാനും താരച്ചീത്ത, മിഡിലാക്കയം, മണ്ണംകുണ്ട്, ചെമ്പേരി, ഏരുവേശി, നെല്ലിക്കുറ്റി, വെമ്പുവ തുടങ്ങിയ ജനവാസകേന്ദ്രങ്ങൾക്ക് ഭീഷണിയുമായ ക്വാറി പ്രവർത്തിപ്പിക്കാൻ പ്രദേശവാസികൾ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് ചെറിയരീക്കമല ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |