
അമ്പലത്തറ: സ്നേഹവീടിന്റെ ഭാഗമായ വനിതാ സ്നേഹകൂട് ആതിഥ്യമരുളിയ വനിതാ വടംവലി മത്സരം അമ്പലത്തറ വൊക്കേഷണൽ ഹയർ സ്കൂൾ ഗ്രൗണ്ടിൽ പുല്ലൂർ - പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ.സബിത ഉദ്ഘാടനം ചെയ്തു.പി.അപ്പക്കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.ടി.പി.വന്ദന, സി.കൃഷ്ണകുമാർ, കെ.സുനിത, അഡ്വ.ടി.വി.രാജേന്ദ്രൻ, കെ.പ്രമോദ്, മുനീസ അമ്പലത്തറ, ജയകുമാർ ചുണ്ണംകുളം എന്നിവർ സംസാരിച്ചു മനോജ് അമ്പത്തറ സ്വാഗതവും പി.പത്മാവതി നന്ദിയും പഞ്ഞു. ബാലകൃഷ്ണൻ മീങ്ങോത്ത്, ഷാജി പള്ളയിൽ, സരിജബാബു, എം.പി. ജമീല, രജീഷ് പറമ്പത്ത്, ചിത്രറോയി , പ്രീതകുമാർ ,ശ്രീകല, സുജാത , സന്ധ്യ , ഉമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. വടംവലിയിൽ എപ്ലസ് മാർക്കറ്റിംഗ് പാറപ്പള്ളി ഒന്നാം സ്ഥാനവും തലശ്ശേരി ദേശാഭിമാനി കൊപ്രകളം രണ്ടാംസ്ഥാനവും നേടി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മാടിക്കൽ നാരായണൻ ,ആർട്ടിസ്റ്റ് വിനോദ് അമ്പലത്തറ ,എൻ. അമ്പാടി സമ്മാനങ്ങൾ വിതരണം ചെയ്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |