SignIn
Kerala Kaumudi Online
Thursday, 25 June 2026 4.55 AM IST

കുടുംബസംഗമവും സാംസ്കാരിക സദസും

kudumba-sangamam

കണിച്ചാർ: കണിച്ചാർ കാപ്പാട് സാംസ്കാരിക വേദി, ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും സാംസ്കാരിക സദസും സംഘടിപ്പിച്ചു. കുടുംബ സംഗമം കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.ത്രേസ്യ പോളും സാംസ്കാരിക സദസ്സ് സുനിൽ പി.ഉണ്ണി കേളകവും ഉദ്ഘാടനം ചെയ്തു. കാപ്പാട് സാംസ്കാരിക വേദി പ്രസിഡന്റ് എം.വി. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ചെസ് മത്സരത്തിൽ വിജയിച്ച ബാലവേദി അംഗം എയ്ഞ്ചൽ മരിയ പ്രിൻസിനെ ഉപഹാരം നൽകി അനുമോദിച്ചു. സെബാസ്റ്റ്യൻ മാണിക്യ താഴെ രചിച്ച പുസ്തകം സുനിൽ പി ഉണ്ണി പ്രകാശനം ചെയ്തു. എൻ.ജിൽസ് പുസ്തകം ഏറ്റുവാങ്ങി. സാംസ്കാരിക വേദി സെക്രട്ടറി തോമസ് കുന്നുംപുറം, ഗ്രന്ഥാലയം സെക്രട്ടറി എം.വി. മുരളീധരൻ, ബി.കെ.ശിവൻ, കെ.ആർ.വിനോദിനി, എം.പി.സജീവൻ എന്നിവർ സംസാരിച്ചു. തുടർന്ന് സാംസ്കാരിക വിരുന്നും ഗാനസന്ധ്യയും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL