ഇരിട്ടി: ഓയിസ്‌ക ഇരിട്ടി ചാപ്റ്റർ ഭാരവാഹികളുടെ സ്ഥാനാരോഹണം സൗത്ത് ഇന്ത്യ ചാപ്റ്റർ സെക്രട്ടറി ജനറൽ അരവിന്ദ് ബാബു ഉദ്ഘാടനം ചെയ്തു. ഡോ. ജി. ശിവരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യ എക്സിക്യൂട്ടീവ് സെക്രട്ടറി വി.പി ശശിധരൻ സത്യവാചകം ചൊല്ലിക്കൊടുത്തു. നോർത്ത് കേരള പ്രസിഡന്റ് ഫിലിപ്പ് കെ. ആന്റണി, കേരള സെക്രട്ടറി സി. ബാബുരാജ്, സൗത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് ജെയ്സൺ ബേസിൽ, അഡ്വ. ആന്റണി പുളിയന്മാക്കൽ, എ.കെ ഹസ്സൻ, ഷാജി ജോസ് കുറ്റിയിൽ, ഡോ. ഷാലു ജോർജ് പ്രസംഗിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട നൂതന പരിപാടികൾക്കു നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഭാരവാഹികൾ: അഡ്വ. ആന്റണി പുളിയന്മാക്കൽ (പ്രസിഡന്റ്), കെ. സുരേഷ് ബാബു (വൈസ് പ്രസിഡന്റ്), എ.കെ ഹസ്സൻ (സെക്രട്ടറി), ഷാജി ജോസ് കുറ്റിയിൽ (ജോയിന്റ് സെക്രട്ടറി), പി. ബെന്നി (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |