കണ്ണൂർ: ഹാപ്പിനസ് ഫൗണ്ടേഷനും എ.പി.ജെ അബ്ദുൾ കലാം ലൈബ്രറിയും വിവിധ സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഗാ ഡാൻസ് ഫെസ്റ്റിവൽ കണ്ണൂരിൽ അടുത്തമാസം നടക്കും. 10-15, 16-25, 25ന് മുകളിൽ എന്നീ പ്രായം കാറ്റഗറിയിലാണ് മത്സരം. സിംഗിൾ ഇനത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കേരള നടനം, നാടോടി നൃത്തം എന്നിവയിൽ മത്സരം ഉണ്ടാകും ഗ്രൂപ്പിനത്തിൽ സംഘനൃത്തം, തിരുവാതിര, ഒപ്പന, നാടോടിനൃത്തം, കൈകൊട്ടിക്കളി എന്നിവയിൽ മത്സരം ഉണ്ടാകും. രണ്ട് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ വിവിധ വിഭാഗങ്ങളിൽ നൽകും. ജില്ലയിലെ മികച്ച ഡാൻസ് സ്‌കൂൾ, മികച്ച ഡാൻസ് ടീച്ചർ എന്നിവർക്ക് പ്രത്യേക പുരസ്‌കാരവും നൽകും. ഡാൻസ് മത്സരത്തിനുള്ള രജിസ്‌ട്രേഷനും പുരസ്കാര അപേക്ഷകളും കണ്ണൂർ വലിയവളവ് കാവ് റോഡിലുള്ള ഓഫീസിൽ സ്വീകരിക്കും. ഫോൺ: 9447372316, 9446947693.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |