SignIn
Kerala Kaumudi Online
Saturday, 25 April 2026 7.46 AM IST

എഫ്.എസ്.ഇ.ടി.ഒ ഐകദാർഢ്യം

Increase Font Size Decrease Font Size Print Page
fseto
എഫ്.എസ്.ഇ ടി.ഒയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടന്ന ഐകദാർഢ്യ പ്രകടനം

കണ്ണൂർ: ഉത്തരേന്ത്യയിൽ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളി സമരത്തിന് ഐകദാർഢ്യം പ്രകടിപ്പിച്ച് സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഐക്യപ്രസ്ഥാനമായ എഫ്.എസ്.ഇ ടി.ഒയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും ജീവനക്കാരും അദ്ധ്യാപകരും ഐകദാർഢ്യ പ്രകടനം നടത്തി. കണ്ണൂർ പി.ഡബ്ല്യു.ഡി പരിസരത്തുനിന്നാരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാൻഡിൽ അവസാനിച്ചു. തുടർന്ന് നടന്ന പൊതുയോഗം കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എം സുഷമ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.പി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. പയ്യന്നൂരിൽ വി.പി രജനിഷ്, കെ. രാജീവൻ, കെ. മോഹനൻ എന്നിവരും തളിപ്പറമ്പിൽ സീബാ ബാലൻ, ടി. പ്രകാശൻ, ശ്രീജിത്ത്, പുഷ്പവല്ലി എന്നിവരും
തലശ്ശേരിയിൽ റിയാസ്, ജയരാജൻ കാരായി, ജിതേഷ് എന്നിവരും പ്രസംഗിച്ചു.

TAGS: LOCAL NEWS, KANNUR, FSETO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.